05 November 2026

ഞങ്ങളെ കുറിച്ച്

കേരള സർക്കാരിന്റെ നോഡൽ വാർത്താ ഏജൻസി

വിവര പൊതുജന സമ്പർക്ക വകുപ്പ്

വിവര പൊതുജന സമ്പർക്ക വകുപ്പ്

1956-ൽ സ്ഥാപിതമായ വിവര പൊതുജന സമ്പർക്ക വകുപ്പ് (I&PRD) സംസ്ഥാനത്ത് സർക്കാർ വാർത്തകളുടെയും വിവരങ്ങളുടെയും മാധ്യമ ബന്ധങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായി പ്രവർത്തിച്ചു വരുന്നു. പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ ചാലകമായി വകുപ്പ് പ്രവർത്തിക്കുന്നു.

'തത്സമയം വിവരങ്ങൾ ലഭ്യമാക്കുക' എന്ന ആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന വകുപ്പ് നൂതന ആശയ വിനിമയത്തിലൂടെയും സമയോചിതമായ പൊതുജന സമ്പർക്ക ഇടപെടലുകളിലൂടെയും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ് മീറ്റുകളുടെ തത്സമയ കാസ്റ്റ് കൈകാര്യം ചെയ്യുന്നതിനും എസ്എസ്എൽസി, എച്ച്എസ്ഇ, തിരഞ്ഞെടുപ്പ് ഫലങ്ങൾ പിആർഡി ലൈവിലൂടെ പ്രസിദ്ധീകരിക്കുന്നതിനും വകുപ്പ് പ്രത്യേക സംവിധാനങ്ങൾ ഏർപ്പാടാക്കി വരുന്നു.

വകുപ്പിന്റെ കീഴിൽ സമകാലിക ജനപഥം (മലയാളം), കേരള കാളിംഗ് (ഇംഗ്ലീഷ്) എന്നീ രണ്ട് മാസികകളും എഐആർ എഫ്എം ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപഥം-റേഡിയോ ഡോക്യുമെന്ററി, ഡിഡി മലയാളത്തിലെ പ്രിയകേരളം, മുഖ്യമന്ത്രിയുടെ പ്രതിവാഴ്ച പരിപാടി നാം മുന്നോട്ട്, നവകേരളം തുടങ്ങിയ പരിപാടികളിലൂടെ ഇലക്ട്രോണിക് മാധ്യമങ്ങളിലും വകുപ്പ് സാന്നിധ്യമറിയിക്കുന്നു.

തിരുവനന്തപുരത്ത് സർക്കാർ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഡയറക്ടറേറ്റ് സ്ഥിതി ചെയ്യുന്നത്. വകുപ്പിന് അതത് ജില്ല ആസ്ഥാനങ്ങളിൽ 14 ജില്ല ഇൻഫർമേഷൻ ഓഫീസുകളും ന്യൂഡൽഹിയിലെ കേരള ഹൗസിൽ ഒരു ഇൻഫർമേഷൻ ഓഫീസും ഉണ്ട്.

വിവിധ ഡിവിഷനുകളിലൂടെ വകുപ്പ് നൽകുന്ന സേവനങ്ങൾ
പരസ്യം - പ്രിന്റ് (പരസ്യവും മാർക്കറ്റിംഗും)
പരസ്യം - ഇലക്ട്രോണിക് മീഡിയ
ഓഡിയോ-വീഡിയോ ഡോക്യുമെന്റേഷൻ
സർക്കുലേഷനും വിതരണവും (പ്രസിദ്ധീകരണങ്ങൾ)
കോ-ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ
സാംസ്കാരിക വികസനം
ഇംഗ്ലീഷ് എഡിറ്റോറിയൽ (പ്രസിദ്ധീകരണങ്ങൾ)
ഫീൽഡ് പബ്ലിസിറ്റി
മലയാളം എഡിറ്റോറിയൽ (പ്രസിദ്ധീകരണങ്ങൾ)
ജേണലിസ്റ്റ് & നോൺ-ജേണലിസ്റ്റ് പെൻഷൻ
ഫോട്ടോഗ്രാഫി
ആസൂത്രണവും വികസനവും
പത്രക്കുറിപ്പ്
പ്രോഗ്രാം പ്രൊഡക്ഷൻ
ഗവേഷണവും റഫറൻസും
സൂക്ഷ്മപരിശോധന
വെബ് & ന്യൂ മീഡിയ
വകുപ്പിന്റെ പ്രവർത്തനങ്ങൾ

വകുപ്പിന്റെ പ്രവർത്തനങ്ങൾ
  • സർക്കാർ പരിപാടികളുടെ ഓഡിയോ വിഷ്വൽ കവറേജ്
  • ദിവസേനയുള്ള പത്രക്കുറിപ്പുകൾ വിതരണം
  • ജനപഥം, കേരള കോളിംഗ് മാസികകൾ
  • kerala.gov.in, keralanews.gov.in പോർട്ടലുകളുടെ പരിപാലനം
  • പിആർഡി ലൈവ് മൊബൈൽ ആപ്പ്
  • സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ
  • വസ്തുതാ പരിശോധന വിഭാഗം
  • പത്രപ്രവർത്തക പെൻഷൻ
  • മാധ്യമ അക്രഡിറ്റേഷൻ
  • സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക
ഡയറക്ടറേറ്റ് കാണുക