05 November 2026

വെബ് & ന്യൂ മീഡിയ

ഡിവിഷനുകൾ

വെബ് & ന്യൂ മീഡിയ

വെബ് & ന്യൂ മീഡിയ

കേരള സർക്കാരിന്റെയും, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പരിപാലനവും ഉള്ളടക്ക ക്രമീകരണവും വെബ് & ന്യൂ മീഡിയ വിഭാഗത്തിന്റെ പ്രധാന ചുമതലയാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലായ www.kerala.gov.in, വകുപ്പിന്റെ വെബ്‌സൈറ്റായ www.prd.kerala.gov.in, ന്യൂസ് പോർട്ടലായ www.keralanews.gov.in, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വെബ്‌സൈറ്റുകൾ, www.gadsplais.kerala.gov.in, www.sabarimala.gov.in എന്നിവയുടെ പരിപാലനം വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം നിർവഹിക്കുന്നു. കൂടാതെ വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പരിപാലനം, ഔദ്യോഗിക വിവരങ്ങളുടെ ഡിജിറ്റൽ പ്രചാരണം, സോഷ്യൽ മീഡിയ ക്യാംപെയ്‌നുകളുടെ ഏകോപനം എന്നിവയും വെബ് & ന്യൂ മീഡിയ വിഭാഗത്തിന്റെ പ്രധാന ചുമതലകളാണ്.

വെബ് & ന്യൂ മീഡിയ
ശ്രീമതി. എ. അഞ്ജിത
ഇൻഫർമേഷൻ ഓഫീസർ