05 November 2026

റിസർച്ച് & റഫറൻസ്

ഡിവിഷനുകൾ

റിസർച്ച് & റഫറൻസ്

റിസർച്ച് & റഫറൻസ്

വിവരശേഖരണം, ഗവേഷണം, റഫറൻസ് സേവനങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും ആവശ്യമായ വിവരങ്ങളും പ്രസിദ്ധീകരണങ്ങളും ലഭ്യമാക്കുന്നതിൽ റിസർച്ച് & റഫറൻസ് വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിനായി സ്റ്റേറ്റ് ഇൻഫർമേഷൻ സെന്റർ പരിപാലിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുന്ന റഫറൻസ് ലൈബ്രറി പരിപാലിച്ച് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും പുസ്തകങ്ങളും മറ്റ് റഫറൻസ് സാമഗ്രികളും ലഭ്യമാക്കുകയും ചെയ്യുന്നു. ദിനപത്രങ്ങളും ഗസറ്റുകളും ലഭ്യമാക്കുന്നതിനൊപ്പം പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പകർപ്പുകൾ ഫയൽ ചെയ്ത് സൂക്ഷിക്കുകയും ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയ്ക്കായുള്ള രജിസ്റ്ററുകൾ പരിപാലിക്കുകയും ചെയ്യുന്നു. വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടികളുടെ ഏകോപനം, മീഡിയ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സൗകര്യം ഒരുക്കൽ, ഇലക്ഷൻ ഗൈഡ്, ജില്ലാ ഹാൻഡ്ബുക്കുകൾ, മീഡിയ ഹാൻഡ്ബുക്കുകൾ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ തയ്യാറാക്കലും പ്രസിദ്ധീകരണവും വിഭാഗത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്സ് (പി.ആർ.ബി.) നിയമം നടപ്പിലാക്കുകയും ചെയ്യുന്നു. വകുപ്പ് ജീവനക്കാർക്ക് റഫറൻസിനാവശ്യമായ പുസ്തകങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്നതോടൊപ്പം വകുപ്പ് മേധാവികളുടെയും പ്രധാനപ്പെട്ട വ്യക്തികളുടെയും പട്ടിക സൂക്ഷിക്കുകയും എഡിറ്റർ, മാനേജിംഗ് എഡിറ്റർ, എക്സിക്യൂട്ടീവ് എഡിറ്റർ, പത്രങ്ങളുടെയും മാഗസിനുകളുടെയും ചീഫ് എഡിറ്റർ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, വിവരങ്ങളും റഫറൻസ് സാമഗ്രികളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി PRD Media Handbook App-ന്റെ പരിപാലനവും വിഭാഗം നിർവഹിക്കുന്നു.

റിസർച്ച് & റഫറൻസ്
ഡോ. രമ വി.
ഇൻഫർമേഷൻ ഓഫീസർ