ഡയറക്ടർ
വിവര പൊതുജന സമ്പർക്ക വകുപ്പ്
വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം. സർക്കാരിന്റെ വാർത്തകളും വിവരങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുക എന്ന ഉത്തരവാദിത്വം വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. വേഗത്തിലും സുതാര്യമായും വിവരങ്ങൾ വിതരണം ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.
ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, തത്സമയ വിവര വിതരണം, പ്രസ് റിലീസുകൾ, മാധ്യമ ഇടപെടലുകൾ എന്നിവയിലൂടെ സർക്കാർ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ജനകീയ പ്രചാരണം നടത്തുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലേക്കും വകുപ്പിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.
വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് മാധ്യമപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും തുടർച്ചയായ സഹകരണവും പിന്തുണയും ലഭിക്കുന്നു എന്നത് അഭിമാനകരമാണ്. ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വകുപ്പ് തുടർന്നും പരിശ്രമിക്കും.