05 November 2026

ഫാക്റ്റ് ചെക്ക്

ഡിവിഷനുകൾ

ഫാക്റ്റ് ചെക്ക്

ഫാക്റ്റ് ചെക്ക്

സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള സർക്കാരിന്റെ ഔദ്യോഗിക വിഭാഗമായി ഫാക്റ്റ് ചെക്ക് ഡിവിഷൻ പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംശയാസ്പദമായ പോസ്റ്റുകൾ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും വിഭാഗം പ്രയോജനപ്പെടുത്തുന്നു. ഇത്തരത്തിൽ കണ്ടെത്തുന്ന വ്യാജവാർത്തകൾ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി വസ്തുതകൾ സംബന്ധിച്ച വിശദീകരണം തേടുകയും, ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുതകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫാക്റ്റ് ചെക്ക് ഡിവിഷന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വെബ്‌സൈറ്റിലൂടെയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. കൂടാതെ, ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാതല ഫാക്റ്റ് ചെക്ക് സെല്ലുകളുടെ പ്രവർത്തനങ്ങളും ഫാക്റ്റ് ചെക്ക് ഡിവിഷൻ ഏകോപിപ്പിക്കുന്നു.