വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ (I&PRD) കോ-ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്റർ വിഭാഗം സംസ്ഥാനത്തുടനീളമുള്ള സർക്കാർ പരിപാടികളുടെ വീഡിയോ കവറേജ്, വാർത്താ-വികസനാധിഷ്ഠിത ഉള്ളടക്കങ്ങളുടെ നിർമ്മാണം, വിതരണം എന്നിവയുടെ ചുമതല വഹിക്കുന്നു. സംസ്ഥാനത്തുടനീളം നടക്കുന്ന സർക്കാർ പരിപാടികളുടെ വീഡിയോ കവറേജ്, എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ ക്ലിപ്പ്-മെയിൽ സംവിധാനത്തിലൂടെ വിവിധ ടെലിവിഷൻ ചാനലുകൾക്ക് വിതരണം ചെയ്യൽ, ഓഡിയോ-വിഷ്വൽ മാധ്യമങ്ങൾക്കായി വാർത്താ-വികസനാധിഷ്ഠിത പരിപാടികൾ നിർമ്മിക്കൽ എന്നിവ പ്രധാന ചുമതലകളാണ്.
വിവിധ ജില്ലകളിലെ വീഡിയോ സ്ട്രിംഗർമാരെ ഏകോപിപ്പിക്കുകയും സംസ്ഥാനത്തുടനീളമുള്ള ഔദ്യോഗിക പരിപാടികളുടെ കവറേജിനായി വീഡിയോ സ്ട്രിംഗർമാരെ നിലനിർത്തുകയും ചെയ്യുന്നു. ഡയറക്ടറേറ്റിലെയും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലെയും വീഡിയോ ക്ലിപ്പ്-മെയിൽ സംവിധാനത്തിന് സാങ്കേതിക സഹായം നൽകുകയും വീഡിയോ ന്യൂസ് ലോഗിംഗ് മേൽനോട്ടം വഹിക്കുകയും വാർത്താ ക്ലിപ്പിംഗ് സേവനങ്ങൾക്കായുള്ള എഡിറ്റ് സ്യൂട്ട് പരിപാലിക്കുകയും ചെയ്യുന്നു. എഡിറ്റ് ചെയ്ത് തയ്യാറാക്കുന്ന വാർത്താ ക്ലിപ്പുകൾ clipmail.kerala.gov.in ൽ ലഭ്യമാണ്. മന്ത്രിമാർ, സ്പീക്കർ, മാധ്യമ സ്ഥാപനങ്ങൾ, ടെലിവിഷൻ ചാനലുകൾ, വെബ്സൈറ്റുകൾ എന്നിവയ്ക്ക് ഇവ ഉപയോഗിക്കാനാകും.