വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ (I&PRD) അഡ്വെർടൈസ്മെൻറ് – ഇലക്ട്രോണിക് മീഡിയ (പരസ്യവും വിപണനവും) വിഭാഗം വിവിധ സർക്കാർ വകുപ്പുകൾക്കായുള്ള ഇലക്ട്രോണിക് മാധ്യമ പരസ്യങ്ങളുടെ നിർമ്മാണം, പ്രസിദ്ധീകരണം, വിപണനം, വിതരണം എന്നിവയുടെ ചുമതല വഹിക്കുന്നു. വീഡിയോ, ഓഡിയോ, വെബ് ഡിസ്പ്ലേ പരസ്യങ്ങളുടെ നിർമ്മാണവും റിലീസും, പരസ്യ നിരക്കുകൾ നിശ്ചയിക്കുന്നതും ബില്ലുകൾ അനുവദിക്കുന്നതും ഈ വിഭാഗമാണ്. വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പരസ്യങ്ങൾ മറ്റ് ഏജൻസികൾ മുഖേന വിപണനം ചെയ്യുന്നതും ഈ വിഭാഗം ഏകോപിപ്പിക്കുന്നു.
ഇലക്ട്രോണിക് മീഡിയ മാർക്കറ്റിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതും, മറ്റ് വകുപ്പുകൾക്കായി ഇലക്ട്രോണിക് മാധ്യമ പരസ്യങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതും വിഭാഗത്തിന്റെ ചുമതലയാണ്. പരസ്യങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പുകൾക്ക് ആവശ്യമായ സഹായവും വിഭാഗം നൽകുന്നു. ടെലിവിഷൻ, എഫ്.എം., ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടുന്ന ഇലക്ട്രോണിക് മീഡിയയുടെ മീഡിയ ലിസ്റ്റ് തയ്യാറാക്കുന്നതും സിനിമാ തിയേറ്ററുകളിൽ പരസ്യം നൽകുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്യുന്നതും അഡ്വെർടൈസ്മെൻറ് – ഇലക്ട്രോണിക് മീഡിയ വിഭാഗമാണ്.