05 November 2026

ഫീൽഡ് പബ്ലിസിറ്റി

ഡിവിഷനുകൾ

ഫീൽഡ് പബ്ലിസിറ്റി

ഫീൽഡ് പബ്ലിസിറ്റി

സർക്കാർ പദ്ധതികളും പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനും പൊതുജന അവബോധം വർധിപ്പിക്കുന്നതിനുമായി വിവിധ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഫീൽഡ് പബ്ലിസിറ്റി വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. എക്സിബിഷനുകൾ, മൊബൈൽ എക്സിബിഷൻ യൂണിറ്റ്, ഐ.ടി. എനേബിൾഡ് വീഡിയോ വാൾ, ഫീൽഡ് പബ്ലിസിറ്റി പ്രവർത്തനങ്ങൾ, പൊതുജന അവബോധ പരിപാടികൾ എന്നിവയുടെ ഏകോപനം വിഭാഗത്തിന്റെ പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നു. ഗാന്ധിജയന്തി, വായനാദിനം, വായനാവാരം തുടങ്ങിയ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിനായുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ടീമിന്റെ ഏകോപനം നിർവഹിക്കുകയും ചെയ്യുന്നു. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (IITF) കേരളത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നതിനൊപ്പം ഐ.ഐ.ടി.എഫിനായുള്ള മൾട്ടി-മീഡിയ കാമ്പെയ്‌നുകളും ഏകോപിപ്പിക്കുന്നു. സംസ്ഥാന മാധ്യമ അവാർഡ് വിതരണ ചടങ്ങ്, വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ ഏകോപനവും സംസ്ഥാന മന്ത്രിസഭയുടെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രചാരണ പരിപാടികളുടെ നടത്തിപ്പും വിഭാഗം നിർവഹിക്കുന്നു. വിവിധ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ നടപ്പാക്കുന്നതിനും വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഹോർഡിംഗുകളുടെ പരിപാലനത്തിനും പുറമെ, പ്രത്യേക പ്രചാരണ പ്രവർത്തനങ്ങളുടെ നോഡൽ ഡിവിഷനായും വിഭാഗം പ്രവർത്തിക്കുന്നു. അന്തർസംസ്ഥാന പി.ആർ. പ്രവർത്തനങ്ങൾ, എക്സിബിഷനുകൾ, വിവിധ പരിപാടികൾ എന്നിവയുടെ ഏകോപനവും ഫീൽഡ് പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു.

ഫീൽഡ് പബ്ലിസിറ്റി
ശ്രീ. പി. പി. വിനീഷ്
ഇൻഫർമേഷൻ ഓഫീസർ