സർക്കാർ വിവരങ്ങളും സമകാലിക വിഷയങ്ങളും പൊതുജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ മലയാളം എഡിറ്റോറിയൽ വിഭാഗം പ്രധാന പങ്കുവഹിക്കുന്നു. ‘സമകാലിക ജനപഥം’ ഉൾപ്പെടെയുള്ള മലയാളം പ്രസിദ്ധീകരണങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പ്രസിദ്ധീകരണം വിഭാഗം നിർവഹിക്കുന്നു. പ്രസിദ്ധീകരണങ്ങൾക്കാവശ്യമായ വിവരശേഖരണം, ലേഖനങ്ങൾ തയ്യാറാക്കൽ, വിവർത്തനം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേഔട്ട്, ഡിസൈൻ എന്നിവയ്ക്കു പുറമെ എഴുത്തുകാരുമായുള്ള ആശയവിനിമയവും അവരുടെ പ്രതിഫലം നിശ്ചയിക്കുന്നതും വിഭാഗത്തിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ഉൾപ്പെടെയുള്ള വിവിധ സന്ദർഭങ്ങളിൽ പ്രത്യേക പതിപ്പുകൾ തയ്യാറാക്കുകയും സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി സാമൂഹിക അവബോധം വളർത്തുന്നതിനും പൊതുജന താൽപര്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നു. ഓൺലൈൻ പോസ്റ്ററുകൾ, ഇ-ബുള്ളറ്റിനുകൾ തുടങ്ങിയ ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പ്രസിദ്ധീകരണവും ‘സമകാലിക ജനപഥം’ മാസികയുടെ ഓൺലൈൻ പതിപ്പിന്റെ പ്രസിദ്ധീകരണ മേൽനോട്ടവും മലയാളം എഡിറ്റോറിയൽ വിഭാഗം നിർവഹിക്കുന്നു.