05 November 2026

ഇംഗ്ലീഷ് എഡിറ്റോറിയൽ

ഡിവിഷനുകൾ

ഇംഗ്ലീഷ് എഡിറ്റോറിയൽ

ഇംഗ്ലീഷ് എഡിറ്റോറിയൽ

വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ (I&PRD) ഇംഗ്ലീഷ് എഡിറ്റോറിയൽ വിഭാഗം കേരള കോളിംഗ്, പൈതൃക പരമ്പര പ്രസിദ്ധീകരണങ്ങൾ, കേരള ഹാൻഡ്ബുക്ക്, വിവിധ റഫറൻസ് പുസ്തകങ്ങൾ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കായി വിവരശേഖരണം, രചന, വിവർത്തനം, എഡിറ്റിംഗ്, പ്രൂഫ് റീഡിംഗ്, ലേഔട്ട്, ഡിസൈൻ എന്നിവ നിർവഹിക്കുന്നു. എഴുത്തുകാരുമായുള്ള ആശയവിനിമയം, പ്രസ്സുമായുള്ള ഏകോപനം, എഴുത്തുകാർക്കുള്ള പ്രതിഫലം നിശ്ചയിക്കൽ എന്നിവയും വിഭാഗത്തിന്റെ ചുമതലകളാണ്.

സർക്കാരിന്റെ നേട്ടങ്ങളും ക്ഷേമപദ്ധതികളും പ്രതിപാദിക്കുന്ന പുസ്തകങ്ങളും സംസ്ഥാനത്തിന്റെ വികസന, സാംസ്കാരിക മേഖലകളെ പ്രതിഫലിപ്പിക്കുന്ന ലഘുലേഖകളും വകുപ്പിന്റെ മറ്റ് ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും വിഭാഗം പ്രസിദ്ധീകരിക്കുന്നു. കേരള കോളിംഗ് മാസികയുടെ ഓൺലൈൻ പതിപ്പിന്റെയും പ്രസിദ്ധീകരണത്തിന്റെയും മേൽനോട്ടവും വിഭാഗം നിർവഹിക്കുന്നു.